കേരള ന്യൂസ്
തിരുവനന്തപുരത്ത് നിന്ന് അഹമ്മദാബാദിലേക്ക് പുതിയ വിമാന സര്‍വീസ്


തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക്, ഇൻഡിഗോ ഈ മാസം 16ന് പുതിയ സർവീസ് ആരംഭിക്കും. തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 5 മണിക്ക് ആരംഭിച്ച് മുംബൈ വഴി രാവിലെ 9.10ന് അഹമ്മദാബാദിലെത്തും. വൈകിട്ട് 5.25ന് തിരിച്ചെത്തി 9.35ന് തിരുവനന്തപുരത്ത് എത്തും. നേരത്തെ ബാംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് വിമാനം മാറിക്കയറിയാണ് യാത്രക്കാർ അഹമ്മദാബാദിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത്. യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് നാലു മണിക്കൂറായി കുറയും. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഗുജറാത്തിലേക്കും ഗുജറാത്തിൽ നിന്ന് കേരളത്തിലേക്കുമുള്ള വിനോദസഞ്ചാരികൾക്കും ഈ സേവനം ഗുണം ചെയ്യും. തിരുവനന്തപുരത്ത് നിന്ന് അഹമ്മദാബാദിലേക്ക് നോൺ സ്റ്റോപ്പ് സർവീസും പരിഗണനയിലുണ്ട്.