കേരള ന്യൂസ്
സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ കേസെടുത്തു; മതനിന്ദ നടത്തിയതിനാണ് കേസ്
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ.കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ്.
കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ അപകീർത്തികരമായ പരാമർശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
തൃശൂർ സ്വദേശി അനൂപ് വി.ആർ നൽകിയ പരാതിയിലാണ് കേസെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ-മെയിലിൽ ലഭിച്ച പരാതിയിലാണ് കേസെടുത്തത്.