കേരള ന്യൂസ്
കള്ളക്കടത്തു കേസ് ; കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തി


കാക്കനാട്: സ്വർണ കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു മാർച്ച് നടത്തി. തൃക്കാക്കര മുനിസിപ്പൽ ഓഫിസ് പരിസരത്തു നിന്ന് തുടങ്ങിയ മാർച്ചിൽ ബിരിയാണി ചെമ്പുകളുമായി വനിതകൾ ഉൾപ്പെടെ ഒട്ടേറെ പ്രവർത്തകർ അണിനിരന്നു.