കേരള ന്യൂസ്
നിലമ്പൂർ – ഷൊർണൂർ പാതയിൽ കൂടുതൽ ട്രെയിനുകൾക്ക് സാധ്യത
പെരിന്തൽമണ്ണ: നിലമ്പൂർ – ഷൊർണൂർ റെയിൽവേ പാതയിൽ ഈ മാസം 2 ട്രെയിൻ സർവീസുകൾ കൂടി പുനഃസ്ഥാപിച്ചേക്കും. ട്രെയിൻ ടൈം കൂട്ടായ്‌മ പാലക്കാട് ഡിവിഷൻ അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ് കാലത്ത് നിർത്തിവച്ച സർവീസുകളാണ് പുനഃസ്ഥാപിക്കുന്നത്. ഇതോടെ പാതയിൽ ട്രെയിൻ സർവീസുകളുടെ എണ്ണം പത്താകും.