ഇടുക്കി ജില്ലയിലെ പ്രധാന എഴുത്തുകാരുടെ പുസ്തക പ്രദർശനം ശ്രദ്ധേയമായി.
പുരോഗമന കലാസാഹാ ത്യസംഘം ജില്ലാ കമ്മറ്റിയാണ് പ്രദർശനം സഘടിപ്പിച്ചത്. ജില്ലയിലെ സാഹിത്യകാരന്മാരുടെ രജനകൾ കൂടുതൽ അറിയുന്നതിനായി ആണ് പുരോഗമന കലാ സാഹിത്യ സംഘം ഇടുക്കി ജില്ലാ കമ്മറ്റി പുസ്തക പ്രദർശനം ഒരുക്കിയത്. മോബിൻ മോഹൻ, കാഞ്ചിയാർ രാജൻ, Kജയചന്ദ്രൻ ,സുഗതൻ കരുവാറ്റ ,KRരാമചന്ദ്രൻ ,ആൻ്റണി മുനിയറ, അജൈ വേണു പെരിങ്ങാശ്ശേരി, KTരാജീവ്, അഡ്വ:V. Sദീപു, പ്രിൻസ് ഓവേലിൽ, മിനി മീനാക്ഷി, ഷീലാ ലാൽ, ലതിക തിലക് ,അനിൽ Kശിവറാം,, മത്താച്ചൻ പുരയ്ക്കൽ, സുകുമാരൻ അരിക്കുഴ, അനുകുമാർ തൊടുപുഴ, ജോസിൽ സെബാസ്റ്റാൻ; പോൾസി വർഗീസ് തുടങ്ങി ജില്ലയിലെ 100ളം എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഒരുക്കി ഇരുന്നത്. കോവിഡ് കാലാത്ത് പുരോഗമന കലാസാഹിത്യസംഘം പുറത്തിറക്കിയ ജില്ലയിലെ 111 കവികളുടെ കൃതികൾ അടങ്ങിയ പച്ചകൊളുന്ത് കവിതാ സമാഹാരം ശ്രദ്ധേയമായി. ഇടുക്കി ജില്ലയുടെ കുടിയേറ്റ ചരിത്രം, ഇടുക്കി കവിതകൾ, ഇടുക്കിയുടെ സംസ്ക്കാരവും ചരിത്ര ശേഷിപ്പുക്കളും ഉൾപ്പെടെ വിളിച്ചറിയിക്കുന്ന നിരവധി കവിതകളും നോവലുകളുമാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.