കേരള ന്യൂസ്
നിർണ്ണായക ശബ്ദരേഖ പുറത്തുവിടാനൊരുങ്ങി സ്വപ്ന


പാലക്കാട്: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെ തുടർന്നുള്ള ഭീഷണി സന്ദേശത്തിന്റെ ശബ്ദരേഖ വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് പുറത്തുവിടും. സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പാണ് പുറത്തുവിടുക. പാലക്കാട് നടക്കുന്ന വാർത്താസമ്മേളനത്തിലാണ് സ്വപ്ന ഓഡിയോ ക്ലിപ്പ് പുറത്തുവിടുക. ഓഡിയോ റെക്കോർഡിംഗിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ കേസിൽ നിർണ്ണായകമാകാൻ സാധ്യതയുണ്ട്.