കണ്ണൂർ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യത; കെ. സുധാകരന് പൊലീസ് നോട്ടീസ്

കണ്ണൂര്‍: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച കണ്ണൂരിൽ യുഡിഎഫ് നടത്തുന്ന മാർച്ചിനിടെ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ്. അക്രമം പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റും കണ്ണൂർ എം.പിയുമായ കെ.സുധാകരന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. കെ.സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്യും. അക്രമം നടക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് ഉറപ്പാക്കണമെന്നും അയച്ച കത്തിൽ പറയുന്നു. മാർച്ചിൽ സംഘർഷമുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു.ഡി.എഫ് മാർച്ചിന് മുന്നോടിയായി കണ്ണൂരിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നുമായി 200 ഓളം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പൊലീസിന്റെ ഭീഷണി വിലപ്പോവില്ലെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് പ്രതികരിച്ചു.













































































