പ്രധാന വാര്‍ത്തകള്‍
റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ : 4.9% വർദ്ധന


റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ 50 ബേസിസ് പോയിന്റാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.രാജ്യത്ത് പണപ്പെരുപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തിയത്. ഇത്തവണ നിരക്കുകള്‍ ഉയരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തവണ ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തിയതിനാല്‍ എല്ലാ ബാങ്കുകളും നിക്ഷേപ പലിശകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.