പ്രധാന വാര്‍ത്തകള്‍
സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു


കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ ഒന്നിന് പരിശീലനം ആരംഭിക്കും. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ന്യൂനപക്ഷ വിഭാഗങ്ങൾക്കു പുറമേ ഒഴിവുള്ള സീറ്റുകളിൽ മറ്റു പിന്നാക്ക വിഭാഗങ്ങളേയും പരിഗണിക്കും. ജൂൺ 20നു വൈകിട്ട് അഞ്ചുവരെ അപേക്ഷ നൽകാം. യോഗ്യത: എസ്.എസ്.എൽ.സി./ഉയർന്ന യോഗ്യതകൾ. 18 വയസ് തികഞ്ഞിരിക്കണം. അപേക്ഷാഫോറം ഓഫീസിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 04828-202069, 9947066889, 9048345123