Idukki വാര്‍ത്തകള്‍
ജനവാസ മേഖലകളിൽ വനംവകുപ്പ് ജണ്ടയിട്ട് അവകാശം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു


ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ ഉൾപ്പെടെയുള്ള വിവിധ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ വനംവകുപ്പ് ജണ്ടയിട്ട് അവകാശം സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ജനവാസ മേഖലകളിൽ നിന്നും ജനങ്ങളെ കുടിയിറക്കുവാനുള്ള നീക്കമാണിതെന്നും ചിന്നാർ വന്യജീവി സങ്കേതം മുതൽ പെരിയാര്‍ കടുവ സങ്കേതം വരെ നീളുന്ന വന്യജീവി ഇടനാഴി സൃഷ്‌ടിക്കുകയാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പറഞ്ഞു. സൂര്യനെല്ലി പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ നിര്‍മിച്ച വീടുകളും ആരാധാനാലയങ്ങളും വനംവകുപ്പ് ജണ്ടയിട്ട് അതിര്‍ത്തി തിരിച്ചപ്പോള്‍ വനഭൂമിയായി മാറി. ഇത്തരത്തിൽ ഭൂമി വനംവകുപ്പ് ജണ്ടയിട്ട് തിരിക്കുമ്പോൾ ചിന്നക്കനാൽ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളും വനഭൂമിയായി മാറുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ പറഞ്ഞു.