Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
കട്ടപ്പനക്കാര്‍ക്ക് ട്രെയിന്‍ കയറാന്‍ ഇനി 60 കിലോമീറ്റര്‍ മാത്രം ദൂരം


കട്ടപ്പനയില്‍ നിന്ന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍ ആലുവ,എറണാകുളം, കോട്ടയം എന്നിവയാണ്. കട്ടപ്പനയില്‍ നിന്ന് നിലവില്‍ ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷനായ കോട്ടയത്തേക്ക് 112 കിലോമീറ്ററും മൂന്നര മണിക്കൂര്‍ യാത്രയുമുണ്ട്. ആലുവയിലേക്ക് 120 കിലോ മീറ്ററാണ് ദൂരമാണ് ഉള്ളത്. 4 മണിക്കൂറോളം യാത്ര ചെയ്ത് വേണം സ്റ്റേഷനിലെത്താന്‍. എറണാകുളത്തേക്ക് 127 കിലോമീറ്ററും ദൂരമുണ്ട് കട്ടപ്പനയില്‍ നിന്ന്. തേനി സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നതോടെ ദൂരം പകുതിയായി കുറയും.