മേയ് ഒന്ന് മുതൽ കേരള ബാങ്ക് ജില്ലാ കാര്യാലയത്തിനു മുമ്പിൽ നിരാഹാര സത്യാഗ്രഹമനുഷ്ഠിച്ചുവന്ന ചിന്താമണി നിരാഹാര സമരം അവസാനിപ്പിച്ചു
കോടതിവിധി നടപ്പാക്കി ജോലി നല്കണമെന്ന ആവശ്യവുമായി മേയ് ഒന്ന് മുതൽ കേരള ബാങ്ക് ജില്ലാ കാര്യാലയത്തിനു മുമ്പിൽ നിരാഹാര സത്യാഗ്രഹമനുഷ്ഠിച്ചുവന്ന ചിന്താമണി നിരാഹാര സമരം അവസാനിപ്പിച്ചു.
ദീർഘനാളത്തെ നിരാഹാര സത്യാഗ്രഹം മൂലം ആരോഗ്യനില വഷളായതിനെ തുടർന്ന് ചിന്താമണിയെ കഴിഞ്ഞ ദിവസം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരികെ സമരപ്പന്തലിലെത്തിയ ചിന്താമണി ആരോഗ്യ പ്രശ്നങ്ങൾ മൂലം നിരാഹാരം അവസാനിപ്പിച്ചതായും രണ്ടാംഘട്ടമായി കുത്തിയിരിപ്പ് സത്യാഗ്രഹം തുടരുമെന്നും അറിയിച്ചു.
ബാങ്കിന് മുന്നിൽ നടന്ന ചടങ്ങിൽ സമര സഹായസമിതി ചെയർമാൻ രാജു സേവ്യർ ചിന്താമണിക്ക് നാരങ്ങാനീര് നല്കി നിരാഹാര സമരം അവസാനിപ്പിച്ചു. പാർട്ട് ടൈം സ്വീപ്പർ ജോലിയിൽ സ്ഥിരനിയമനം നൽകണമെന്ന 2018 – ലെ കോ – ഓപ്പറേറ്റീവ് ട്രിബ്യൂണൽ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചിന്താമണി സമരം നടത്തുന്നത്. ആവശ്യം അംഗീകരിച്ച് ഉടൻ ഒത്തുതീർപ്പാക്കണമെന്ന് സമരസഹായസമിതി ആവശ്യപ്പെട്ടു.