പ്രധാനമന്ത്രിയുമായി ഓണ്‍ലൈന്‍ സംവാദം;ജില്ലാതല ഉദ്ഘാടനം മെയ് 31 ന് ചെറുതോണിയില്‍
ആസാദി-കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമം & നഗരം), പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജന, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, പോഷന്‍ അഭിയാന്‍, പ്രധാനമന്ത്രി മാതൃവന്ദന യോജന, സ്വച്ച് ഭാരത് മിഷന്‍ (ഗ്രാമം & നഗരം), ജലജീവന്‍ മിഷന്‍ & അമൃത്, പ്രധാനമന്ത്രി സ്വാനിധി സ്‌കീം, വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന, ആയുഷ്മാന്‍ ഭാരത്, പ്രാധാനമന്ത്രി ജന ആരോഗ്യ യോജന, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് & വെല്‍നസ് സെന്റര്‍, പ്രധാനമന്ത്രി മുദ്രയോജന, എന്നീ 13 പദ്ധതികളുടെ ഗുണഭോക്താക്കള്‍, ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുബാംഗങ്ങള്‍, ജില്ലയിലെ പ്രമുഖ വ്യക്തികള്‍ എന്നിവരുമായി മെയ് 31 ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ഓണ്‍ലൈനായി സംവദിക്കും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണി ടൗണ്‍ ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എമാര്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേയും ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.