പ്രധാന വാര്‍ത്തകള്‍
റദ്ദാക്കിയ രവീന്ദ്രൻ പട്ടയങ്ങളുടെ ഹിയറിംഗ് ദേവികുളത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നു
മൂന്നാർ: വട്ടവട കൊട്ടക്കാമ്പൂർ വില്ലേജുകളിലെ റദ്ദാക്കിയ രവീന്ദ്രൻ പട്ടയങ്ങളുടെ ഹിയറിംഗ് ദേവികുളത്ത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്നു. വട്ടവടയിലെ 38പട്ടയയങ്ങളും കൊട്ടക്കാമ്പൂരിലെ 60 പട്ടയങ്ങളുമാണ് ഹിയറിങ്ങിൽ പരിശോധിച്ചത്.
ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാർ ആയിരുന്ന രവീന്ദ്രൻ ചട്ടങ്ങൾ മറികടന്ന് നൽകിയ പട്ടയങ്ങളാണ് റദ്ദാക്കിയത്. രണ്ട് വില്ലേജുകളിലെ പട്ടയ ഉടമകളോട് 26ന് രാവിലെ പത്തരയ്ക്ക് ദേവികുളം ആർഡിഒ ഓഫീസിൽ രേഖകളുമായി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്, ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, എൽ ആൻഡ് എ ഡപ്യൂട്ടി കളക്ടർ കെ മനോജ് എന്നിവരാണ് ഹിയറിംഗ് നടത്തിയത്.