Idukki വാര്‍ത്തകള്‍
കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ലോക സമാധാനത്തിനായും യുദ്ധ രഹിത ലോകത്തിനായും അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്ത് എല്ലാ കുട്ടികളും ഒപ്പിട്ട് നൽകി

ലോക സമാധാനത്തിനായി കുട്ടികൾ കൈകോർത്തു
കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ ലോക സമാധാനത്തിനായും യുദ്ധ രഹിത ലോകത്തിനായും അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്ത് എല്ലാ കുട്ടികളും ഒപ്പിട്ട് നൽകി. ശിശുദിന പരിപാടികളുടെ ഭാഗമായി സ്കൂളിൽ നടത്തിയ പരിപാടിയിൽ ഐക്യ രാഷ്ട സഭയുടെ അംബാസിഡർ ഡോ . ഗിന്നസ് മാടസ്വാമി കത്ത് ഏറ്റു വാങ്ങി . യുദ്ധത്തിന്റെ ഭീകരതയും കുട്ടികളുടെ നിസ്സഹായതയും പ്രമേയമാക്കി പ്രത്യേക അവതരണവും സംഘടിപ്പിച്ചു .
സ്കൂൾ മാനേജർ ഫാ വർഗീസ് തണ്ണിപ്പാറ , പ്രിൻസിപ്പൽ ഫാ വർഗീസ് ഇടത്തിച്ചിറ , ഫാ ജെയിംസ് പ്ലാക്കാട്ട് , ഫാ അജീഷ് സെബാസ്റ്റ്യൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.









































































