വൃക്ഷത്തൈകള്‍ വിതരണം ചെയ്യും


ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വനം വകുപ്പിന്റെ സാമൂഹിക വനവത്ക്കരണവിഭാഗത്തില്‍ വൃക്ഷത്തൈകള്‍ വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതരസ്ഥാപനങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍ മുതലായവയ്ക്ക് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനം വകുപ്പ് നഴ്‌സറികളില്‍ നിന്നും സൗജന്യമായി വിവിധ ഇനം വൃക്ഷത്തൈകള്‍ നല്‍കും.
ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ തൈകളുടെ ലഭ്യതയ്ക്കും മറ്റ് വിശദ വിവരങ്ങള്‍ക്കുമായി സോഷ്യല്‍ഫോറസ്ട്രി റെയിഞ്ചുകളിലെ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം. ഫോണ്‍ :
തൊടുപുഴ, കട്ടപ്പന ഭാഗങ്ങള്‍ 9946413435, 9946549361. പീരുമേട്, കുമിളി, കട്ടപ്പന ഭാഗങ്ങള്‍ 9744182384, 9496745696.
മൂന്നാര്‍, അടിമാലി, തൊടുപുഴ ഭാഗങ്ങള്‍ 6238161238, 9496100329. ഓഫീസ് നമ്പര്‍-048652232505