പ്രധാന വാര്‍ത്തകള്‍
മൂലമറ്റം വെടിവെയ്പ്പ് കേസിൽ പ്രതിയുടെ മാതാവിന്റെ പരാതിയിൽ 55 പേർക്കെതിരെ കേസ്


തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിക്കും മാതാവിനും മർദനമേറ്റെന്ന പരാതിയിൽ 55 പേർക്കെതിരെ കാഞ്ഞാർ പൊലീസ് കേസെടുത്തു.
കോടതി നിർദേശത്തെ തുടർന്നു ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു കേസെടുത്തത്. കേസിലെ പ്രതി മൂലമറ്റം മാവേലിപുത്തൻപുരയിൽ ഫിലിപ്പ് മാർട്ടിന്റെ മാതാവ് ലിസി മാർട്ടിൻ നൽകിയ പരാതിയെ തുടർന്നാണു കോടതി ഉത്തരവ്. മാർച്ച് 26ന് രാത്രി 10നാണു മൂലമറ്റം എകെജി ജംക്‌ഷനിൽ വെടിവയ്പ് നടന്നത്. ഇടുക്കി കീരിത്തോട് സ്വദേശിയും മൂലമറ്റത്ത് ബസ് കണ്ടക്ടറുമായ സനൽ ബാബു (32) കൊല്ലപ്പെട്ടു. ഇയാളുടെ സുഹൃത്ത് മൂലമറ്റം കണ്ണിക്കൽ മാളിയേക്കൽ പ്രദീപ് പുഷ്‌കരനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.