സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് ; ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. മലയോരമേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത ഉണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം ഇല്ല.
കാലവര്‍ഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീന ഫലമായാണ് ഈ ദിവസങ്ങളിലെ മഴ. നാളെയോടെ മണ്‍സൂണ്‍ തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എങ്കിലും കാലവര്‍ഷം എത്തിച്ചേരുന്നത് കുറച്ചുകൂടി വൈകാന്‍ സാധ്യത ഉണ്ട്.
അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തില്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ഇടുക്കി കല്ലാര്‍ ഡാമിന്റെ ജലാസംഭരണിയില്‍ അടിഞ്ഞു കിടക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിനും ഷട്ടറിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായാണ് തുറക്കും. ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി അഞ്ച് ഘനമീറ്റര്‍ വെള്ളം ഒഴുക്കും. 26 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ പല പ്രാവശ്യമായാണ് തുറക്കുക. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.