പ്രധാന വാര്‍ത്തകള്‍
പാലക്കാട് വെടിക്കെട്ടിനിടെ അപകടം :13 പേര്‍ക്കാണ് പരിക്കേറ്റത്
പാലക്കാട്: പ്രശസ്തമായ കണ്ണമ്ബ്ര വേലയുടെ ഭാഗമായി നടത്തിയ വെടിക്കെട്ടിനിടെ അപകടം. ആഘോഷത്തിന്റെ ഭാഗമായുളള വെടിക്കെട്ടിന്റെ അവസാനം കൂട്ടമായി കരിമരുന്ന് പ്രയോഗത്തിനിടെ സ്ഥലത്തെ കല്ലും മണ്ണും കമ്ബിയും ചീളുകളും തെറിച്ച് വെടിക്കെട്ട് കാണാനെത്തിയ 13 പേര്‍ക്കാണ് പരിക്കേറ്റത്.ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
കണ്ണമ്ബ്ര സ്വദേശിനികളായ ഹസീന(26), ഫര്‍ഷാന(19), വെമ്ബല്ലൂര്‍ സ്വദേശി മുഹമ്മദലി ജിന്ന(50), പുതുനഗരം സ്വദേശി മുഹമ്മദ് ഷിഹാബ്(20), പൊളളാച്ചി സ്വദേശി രാജേഷ്(32), അരുണ്‍(23), ജനാര്ദ്ദനന്(40), ധനേഷ്(23), റഹ്മാന്(25), വിഷ്ണു(19), മഞ്ഞപ്ര സ്വദേശി അക്ഷയ്(16), അര്ജുന് എന്നിവര്‍ക്ക് പരിക്കേറ്റു എന്നാണ് വിവരം. ഗുരുതര പരിക്കേറ്റവരെ നെന്മാറയിലെ ആശുപത്രിയിലും മറ്റുളളവരെ വടക്കാഞ്ചേരി, ആലത്തൂര്‍,തൃശൂര്‍ എന്നിവിടങ്ങളിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.