കായികം
പിഎസ്ജിയിൽ കരാർ ഒപ്പിടുന്നവർ അടിമകളെന്ന് ബാഴ്സലോണ പ്രസിഡന്റ്
കിലിയൻ എംബാപ്പെയെ നിലനിർത്താനുള്ള പിഎസ്ജിയുടെ നീക്കങ്ങൾ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അതിന്റെ ഭാഗമായ വാദങ്ങൾ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല.
ബാഴ്സലോണയുടെ പ്രസിഡന്റ് ലപോർട്ട ഇപ്പോൾ പിഎസ്ജിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പിഎസ്ജി കളിക്കാരെ പണം കാണിച്ച് തട്ടിക്കൊണ്ടു പോകുന്നതിൽ എത്തിയിരിക്കുന്നു. പിഎസ്ജി കരാറൊപ്പിട്ട താരങ്ങൾ ഏറെക്കുറെ അവരുടെ അടിമത്വം അംഗീകരിക്കുന്ന കരാറിൽ കൂടിയാണ് ഒപ്പിടുന്നത് എന്നും ലപോർട്ട പറഞ്ഞു.