പ്രധാന വാര്‍ത്തകള്‍
വിസ്മയ കേസ് : വിധി ആശ്വാസകരമെന്ന് മന്ത്രി വീണ ജോർജ്


തിരുവനന്തപുരം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന കോടതിയുടെ കണ്ടെത്തല്‍ ആശ്വാസകരമെന്ന് മന്ത്രി വീണാ ജോര്‍ജ്.
സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് ഇത് കരുത്ത് പകരും. പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു എന്നും മന്ത്രി പറഞ്ഞു.