ജില്ലയിലെ പൊതു ജലസ്രോതസുകള്‍ വന്‍ ആരോഗ്യഭീഷണി :കോളിഫോം ബാക്‌ടീരിയ വില്ലനാകുന്നു
ജില്ലയിലെ പൊതു ജലസ്രോതസുകള്‍ വന്‍ ആരോഗ്യഭീഷണി ഉയര്‍ത്തുന്നതായി പരിശോധനാ റിപ്പോര്‍ട്ട്. ഇടുക്കിയില്‍ പരിശോധന നടത്തിയ 70 ശതമാനം പൊതു ജലസ്രോതസുകളിലൂടെയും ലഭിക്കുന്നത് ഗുരുതരമായ അളവില്‍ കോളിഫോം ബാക്‌ടീരിയ അടങ്ങിയ ജലമാണെന്ന് കണ്ടെത്തി.
കുടിവെള്ളത്തിനായി പൊതുജല സ്രോതസുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിനാളുകളെ ബാധിക്കുന്ന ഗുരുതര കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ നടത്തിയ ജല ഗുണനിലവാര പരിശോധനയിലാണ് ജലസ്രോതസുകളിലെ മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതായി കണ്ടെത്തിയത്.
70 ശതമാനം ജലസ്രോതസുകളും അപകടകരം
1592 സ്‌ഥലത്തുനിന്നായി ശേഖരിച്ച സാമ്ബിളുകള്‍ പരിശോധിച്ചപ്പോഴാണ് ഇതില്‍ 70 ശതമാനം ജലസ്രോതസുകളിലും കോളിഫോം ബാക്‌ടീയയുടെ സാന്നിധ്യം കണ്ടെത്തിയത്. പുഴകള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയിലാണ് പ്രധാനമായും പരിശോധന നടത്തിയത്.
ഒരോ പഞ്ചായത്തിലെയും ഒരു വാര്‍ഡിലെ നാല് ജലസ്രോതസുകളില്‍നിന്നാണ് സാമ്ബിളുകള്‍ ശേഖരിച്ചത്. ജില്ലയില്‍ 3444 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.
ജില്ലയിലാകെ 45 ശതമാനം സാമ്ബിളുകളാണ് ഇതുവരെ ശേഖരിച്ചത്. കണ്ടെത്തിയ സ്‌ഥലങ്ങളില്‍ ഡ്രെയിനേജില്‍ നിന്നടക്കം മാലിന്യങ്ങള്‍ ജല സ്രോതസുകളിലേക്ക് തള്ളുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യ പ്രശ്‌നമുണ്ടാക്കുന്നവ ലിസ്‌റ്റ് ചെയ്യും
കലക്‌ടറുടെ മേല്‍നോട്ടത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, ആരോഗ്യവകുപ്പ്, ജല വിഭവ വകുപ്പ്, കില, കുടുംബശ്രീമിഷന്‍, ക്ലീന്‍ കേരള കമ്ബനി, തൊഴിലുറപ്പ് പദ്ധതി, വിനോദസഞ്ചാര വകുപ്പ് എന്നിവരുടെ സഹകരണത്തിലാണ് നിരീക്ഷണം നടത്തിയത്. വിവര ശേഖരണം പൂര്‍ത്തിയാകുന്നതോടെ ഇത് വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഓരോ ജലസ്രോതസുകളിലെയും മലിനീകരിക്കപ്പെട്ട ഇടങ്ങള്‍, മലിനീകരണത്തിന് കാരണമായ ഉറവിടങ്ങള്‍ എന്നിവ കണ്ടെത്തി ജി.ഐ.എസ് സോഫ്‌റ്റെ്വയറില്‍ രേഖപ്പെടുത്തി ലിസ്‌റ്റ് ചെയ്യും.
സമ്ബൂര്‍ണ ജലസുരക്ഷയ്‌ക്കായി കര്‍മപദ്ധതി
ജല ഗുണനിലവാര പരിശോധനയിലൂടെ ജലസ്രോതസുകളുടെ ശുചിത്വ അവസ്‌ഥാ നിര്‍ണയം നടത്തി കര്‍മപദ്ധതികള്‍ രൂപീകരിക്കും. ഗാര്‍ഹിക, സ്‌ഥാപന, പൊതു ഇടങ്ങളിലടക്കം ശാസ്‌ത്രീയ ദ്രവ മാലിന്യ പരിപാലന പദ്ധതികള്‍ നടപ്പിലാക്കി സമ്ബൂര്‍ണ ജല സുരക്ഷ ഉറപ്പു വരുത്തുകയാണ് ഇത്തരമൊരു പരിപാടിയുടെ ലക്ഷ്യം. ജലസ്രോതസുകളുടെ സംരക്ഷണം സംബന്ധിച്ച് ജനങ്ങളില്‍ പൗരബോധം സൃഷ്‌ടിക്കുന്നതിനുള്ള നടപടികളും ആവിഷ്‌കരിക്കും.
കോളിഫോം ബാക്‌ടീരിയ
കുളിക്കാനുള്ള വെള്ളത്തില്‍ 100 മില്ലി ഗ്രാമില്‍ 500 വരെ കോളിഫോം ബാക്‌ടീരിയകളാണ് അനുവദനീയമായ അളവ്.
ജില്ലയില്‍ പല ജലാശയങ്ങളിലും ഇതിന്റെ അളവ് അയ്യായിരത്തില്‍ കൂടുതലാണ്. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെ കലരുമ്ബോഴാണ് കോളിഫോം ബാക്‌ടീരിയയുടെ അളവ് വര്‍ധിക്കുന്നത്. ഇത് പരിധിയില്‍ കവിഞ്ഞാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.