പ്രധാന വാര്‍ത്തകള്‍
ബാലന്റെ വിദ്വേഷ മുദ്രാവാക്യം വന്‍ വിവാദത്തിലേക്ക് : കുട്ടിയെ അറസ്റ്റ് ചെയ്യാതെ താന്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങില്ല എന്ന ശപഥവുമായി ജിജി നിക്സൺ
പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സമ്മേളനത്തില്‍, ‘ഹിന്ദുക്കള്‍ അരിയും മലരും ക്രിസ്ത്യാനികള്‍ കുന്തിരിക്കവും കരുതിക്കോ അല്ലെങ്കില്‍ മര്യാദയ്ക്ക് ജീവിച്ചോ’ എന്ന ആ പിഞ്ചു ബാലന്റെ വിദ്വേഷ മുദ്രാവാക്യം വന്‍ വിവാദത്തിലേക്ക്.
സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് ആന്റി ടെററിസം സൈബര്‍ വിങ് പ്രവര്‍ത്തക ജിജി നിക്സണ്. വര്‍ഗീയ വിദ്വേഷമുള്ള മുദ്രാവാക്യം വിളിച്ച ബാലനെതിരെയും, അവന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസ് കൊടുക്കണമെന്നാണ് ജിജിയുടെ വാദം. കുട്ടിയെ അറസ്റ്റ് ചെയ്യാതെ താന്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങില്ല എന്ന ശപഥവും ജിജി എടുത്തിട്ടുണ്ട്.