പ്രധാന വാര്‍ത്തകള്‍
അനധികൃത കൈവശഭൂമി സർക്കാർ ഏറ്റെടുത്തു
ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിൽ അനധികൃതമായി കൈവശം വച്ചിരുന്ന റീസർവ്വേ നമ്പർ 209/1, 209/2, 205/2 എന്നിവയിൽ ഉൾപ്പെട്ട ഏലത്തോട്ട പട്ടയ ഭൂമി സർക്കാർ ഏറ്റെടുത്തു. അവകാശ തർക്കം ഉന്നയിച്ച് കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത WP(c) 1641/12 കേസിലെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രസ്തുത ഭൂമി തിരികെ ഏറ്റെടുക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
2 ഏക്കർ 3 സെന്റ് വരുന്ന ഭൂമി ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേവികുളം ഭൂരേഖ തഹസിൽദാർ നിർദ്ദേശിച്ചതനുസരിച്ച് പള്ളിവാസൽ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം (20.05.2022) ഏറ്റെടുത്തത്. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൈവശക്കാരേയും മറ്റ് കക്ഷികളെയും നേരിട്ട് കേട്ടതിന് ശേഷമാണ് സ്ഥലം ഏറ്റെടുക്കണമെന്ന് സർക്കാർ ഉത്തരായത്.