ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ മാനം തെളിഞ്ഞപ്പോള്‍ പൂരം നഗരിയിലെ ആകാശത്ത് തെളിഞ്ഞത് വര്‍ണവിസ്മയം
കനത്തമഴയെ തുടര്‍ന്ന് പത്തുദിവസത്തോളം മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് പൂര്‍ത്തിയായതോടെ, പൂരപ്രേമികളുടെ മുഖത്തും തിളക്കം ദൃശ്യമായി.
ഇലഞ്ഞിത്തറമേളവും കുടമാറ്റവും ഗംഭീര ആഘോഷമാക്കിയ പൂരപ്രേമികള്‍ക്ക് കനത്തമഴയെ തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവെയ്ക്കേണ്ടി വന്നത് ഒരു സങ്കടമായി അവശേഷിച്ചിരുന്നു. എന്നാല്‍ ഈ ദുഃഖത്തെ അകറ്റുന്ന തരത്തില്‍ നഗരത്തെ പ്രകമ്ബനം കൊള്ളിക്കുന്ന വിധമാണ് ഇന്ന് ഉച്ചയ്ക്ക് വെടിക്കെട്ട് നടത്തിയത്.
പലവട്ടം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ ഒരുങ്ങള്‍ പൂര്‍ത്തിയായെങ്കിലും തുടക്കത്തില്‍ മഴ എത്തിയത് കല്ലുകടിയായി. എന്നാല്‍ ഉച്ചയോടെ മഴ മാറി നിന്നതോടെ വെടിക്കെട്ട് നടത്തുകയായിരുന്നു. ഒരു മണിക്കു ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് രാവിലെ മഴയെത്തിയത്. മഴ മാറിയാല്‍ ഇന്നു തന്നെ വെടിക്കെട്ടു നടത്താനായിരുന്നു തീരുമാനം.വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കുക പ്രയാസമാണെന്നും എത്രയും പെട്ടെന്നു വെടിക്കെട്ടു നടത്താനാണ് തീരുമാനമെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.