Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

തുടര്‍ ഭരണത്തിന് ജനം അനുഗ്രഹം ചൊരിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം



രണ്ടാം പിണറായി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതിന്റെ ഭാഗമായ ജലവിഭവ വകുപ്പിനും തികഞ്ഞ ചാരിതാര്‍ത്ഥ്യം. പൊതുജനങ്ങള്‍ക്ക് നേരിട്ടു ഗുണം ലഭ്യമാകുന്ന ഒരുപിടി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ സാധിച്ചു എന്ന് നിസംശയം പറയാം.

കേരളത്തിന്റെ സമസ്ത മേഖലകളിലും സമഗ്രമായി ഗുണഫലങ്ങള്‍ ലഭിക്കുന്ന നേട്ടങ്ങള്‍ സൃഷ്ടിക്കാനും വലിയ പശ്ചാത്തല സൗകര്യ വികസനത്തിലേക്കു നയിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തനപാതയിലേക്കു നയിക്കാനും സര്‍ക്കാരിനു കഴിഞ്ഞു. വാര്‍ഷികവേളയില്‍ പൂര്‍ത്തീകരിക്കുന്ന രീതിയില്‍ സര്‍ക്കാരിന്റെ രണ്ടാമത്തെ നൂറുദിന പദ്ധതിയും പ്രഖ്യാപിച്ചത് വളരെ കാര്യക്ഷമമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.

ഈ വിജയവഴിയില്‍ ശ്രദ്ധേയമായ നേട്ടങ്ങളുമായി ജലവിഭവ വകുപ്പിനും തിളങ്ങാന്‍ കഴിഞ്ഞു. അതിതീവ്ര കടല്‍ ശോഷണം നേരിടുന്ന കേരളത്തിലെ 65 കിലോമീറ്ററോളം തീരപ്രദേശങ്ങളില്‍ ടെട്രാപ്പോഡും മറ്റു നൂതന സംവിധാനങ്ങളും ഉപയോഗിച്ച് കടല്‍ ക്ഷോഭം നേരിടാനുള്ള സ്ഥിരമായ സംവിധാനം ഒരുക്കുന്നതിന് ചെല്ലാനത്ത് തുടക്കമിടാന്‍ കഴിഞ്ഞത് വകുപ്പിന്റെ എടുത്തു പറയത്തക്ക നേട്ടങ്ങളിലൊന്നാണ്. ഭിന്നശേഷിക്കാരായ മക്കളുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ വാട്ടര്‍ കണക്ഷന്‍ നല്‍കാന്‍ സാധിച്ചത് വകുപ്പിന്റെ മാനുഷിക മുഖത്തിന്റെ ഉദാഹരണം കൂടിയായി. ഗ്രാമീണ മേഖലയില്‍ മുഴുവന്‍ ടാപ്പു വഴി കുടിവെള്ള എത്തിക്കുന്ന പദ്ധതിയായ ജലജീവന്‍ മിഷനും നഗരപ്രദേശങ്ങളിലെ കുടിവെള്ള വിതരണ പദ്ധതിയായ അമൃതും കേരളത്തിലെ ജലവിതരണ ശൃംഖലകളുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുന്നതാണ്.

ചെല്ലാം ചെല്ലാനത്തേക്ക്


മഴകനക്കുമ്പോള്‍ ഭീതിയാണ് തീരദേശവാസികള്‍ക്ക്. ഓരോമഴയിലും വീടുകളിലേക്ക് കടല്‍വെള്ളം കയറും. അപ്പോഴെല്ലാം അവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടും. ഇതിനെല്ലാം ശാശ്വതപരിഹാരം കണ്ടെത്തുകയാണ് സംസ്ഥാന ജലവിഭവ വകുപ്പ്. സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലായി 576 കിലോമീറ്റര്‍ നീളത്തിലുളളതാണ് കടല്‍ത്തീരം. 65 കിലോമീറ്റര്‍ തീരത്തിന് അടിയന്തര സംരക്ഷണം ആവശ്യമാണെന്നു കണ്ടെത്തി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു.

തീരദേശ സംരക്ഷണം പദ്ധതി ആദ്യമായി നടപ്പാക്കുന്നത് എറണാകുളം ജില്ലയിലെ ചെല്ലാനത്താണ്. 344 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 5300 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനത്തെ തീരദേശ സംരക്ഷണത്തിനായി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി അനുസരിച്ച് തീരദേശത്ത് ടെട്രാപോഡുകള്‍, ജിയോട്യൂബുകള്‍ എന്നിവ ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കും. രണ്ടു ടണ്‍, 3.5 ടണ്‍ വീതം ഭാരമുള്ള ടെട്രാപോഡുകളാണ് കടല്‍ത്തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കരിങ്കല്ലിനൊപ്പം വിരിക്കുക. തിരയ്‌ക്കൊപ്പം മണല്‍ കടലിലേക്ക് തിരിച്ചൊഴുകുന്നത് തടയാന്‍ ഇവയ്ക്കു കഴിയും.

ആവശ്യമുളളയിടങ്ങളില്‍ പുലിമുട്ട് നിര്‍മ്മിക്കും. ചെല്ലാനത്ത് വേ ബ്രിഡ്ജുകളുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. ടെട്രാപോഡ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് 10 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തിയും കണ്ണമാലി, ബസാര്‍ എന്നിവിടങ്ങളില്‍ പുലിമുട്ടുകളും നിര്‍മിക്കുന്നതാണ് ചെല്ലാനം പദ്ധതി. ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാകും പദ്ധതികള്‍ നടപ്പിലാക്കുക.

കടലേറ്റ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം സംസ്ഥാനത്തെ ആദ്യമത്സ്യ ഗ്രാമം പദ്ധതിയും ചെല്ലാനത്ത് നടപ്പിലാക്കും. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം കേന്ദ്രം സ്ഥാപിക്കും.

കരുതലായി സ്‌നേഹ തീര്‍ത്ഥം

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിച്ച പിതാവിന്റെ വേദനയാണ് അത്തരം കുട്ടികളുടെ കുടുംബത്തിന് സൗജന്യ കുടിവെള്ള കണക്ഷന്‍ എന്ന ആശയത്തിലേക്ക് എന്നെ എത്തിച്ചത്. ജലവിഭവ വകുപ്പിനെ സാധാരണക്കാരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും കൂടുതല്‍ അടുപ്പിക്കുന്ന പദ്ധതിയാണ് ‘സ്‌നേഹ തീര്‍ത്ഥം’.

സ്നേഹം പകര്‍ന്നു നല്‍കിയാല്‍ പോലും തിരിച്ചറിയാനാകാത്ത കുട്ടികളാണ് ഇവര്‍. അവരുടെ ചികിത്സയ്ക്കു തന്നെ ഭാരിച്ച ചെലവാണ്. പലര്‍ക്കും കുടിവെള്ള കണക്ഷന്‍ ഇല്ല. ഒരുപാട് ദൂരത്തു നിന്നാണ് വീട്ടിലേക്ക് കുടിവെള്ളം ചുമന്നു കൊണ്ടു വരുന്നത്. ഇതെല്ലാം അറിഞ്ഞപ്പോള്‍ ഈ കുട്ടികള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നിയമസഭയില്‍ ജലവിഭവ വകുപ്പിന്റെ ഡിമാന്‍ഡ് ഡേ ചര്‍ച്ചയില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും അധികം വൈകാതെ നടപ്പാക്കുകയും ചെയ്തു. ജലവിഭവ വകുപ്പിലെ എഞ്ചിനിയര്‍മാരുടെ സംഘടനയായ ഇഎഫ്കെഡബ്ല്യുവും റോട്ടറി ക്ലബും സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.

കര്‍ഷകര്‍ക്ക് കരുത്തായി മൈക്രോ ഇറിഗേഷന്‍

നാണ്യവിളകളുടെ ഉത്പാദനം പ്രോല്‍സാഹിപ്പിക്കാന്‍ കൃഷിവകുപ്പ്, സഹകരണവകുപ്പ്, വൈദ്യുതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഊര്‍ജിത സാമൂഹിക മൈക്രോ ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതിയുടെ ഭാഗമായി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ 3.10 കോടിരൂപ ചെലവില്‍ കരടിപ്പാറ പദ്ധതി പൂര്‍ത്തിയാക്കി. മൂങ്കില്‍ മട വലിയേരി, നാവിതന്‍കുളം, കുന്നംകാട്ടുപതി, അത്തിച്ചാല്‍ എന്നിവിടങ്ങളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

സംരക്ഷിക്കണം നദികളെ, അണക്കെട്ടുകളെ…

തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്നും അധികമായി അടിഞ്ഞു കൂടിയ മണല്‍ രൂക്ഷമായ പ്രളയമാണ് കുട്ടനാട്ടില്‍ സൃഷ്ടിച്ചു കൊണ്ടിരുന്നത്. ഏകദേശം രണ്ടേകാല്‍ ലക്ഷത്തോളം ക്യൂബിക് മീറ്റര്‍ മണ്ണ് തീവ്രയത്‌നത്തിലൂടെ മാറ്റി കടലിലേക്കും തിരിച്ചും ഉള്ള നീരൊഴുക്ക് സുഗമമാക്കി. വിലയേറിയ മിനറല്‍സ് വേര്‍തിരിച്ച് സര്‍ക്കാരിന് ഉപയോഗിക്കാനും സാധിക്കും.

പ്രധാനപ്പെട്ട ഡാമുകളുടെ ഡീസില്‍റ്റേഷന്‍ ഈ വകുപ്പിന്റെ പ്രധാന ലക്ഷ്യമങ്ങളിലൊന്നാണ്. മംഗലം ഡാമിലെ ഡീസില്‍റ്റേഷന്‍ ആരംഭിച്ചുകഴിഞ്ഞു. ചുള്ളിയാര്‍, മീങ്കര ഉള്‍പ്പെടെ ഉടന്‍ തുടങ്ങും. ആര്‍സിബികളില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ തന്നെ ആദ്യത്തെ ഡാം ഡീസില്‍റ്റേഷന്‍ ആണ് മംഗലം ഡാമില്‍ നടക്കുന്നത്.

പ്രളയത്തെ തുടര്‍ന്ന നദികളുടെ നീരൊഴുക്കും ഗതിയും മാറി കരകള്‍ നശിച്ചിരുന്നു. ഇതു പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ 44 നദികളുടെയും ചുമതല ഓരോ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് നല്‍കി. നദികളിലെ എക്കലും മറ്റു തടങ്ങളും നീക്കം ചെയ്യാനുള്ള പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു നടപടി വകുപ്പ് തലത്തില്‍ സ്വീകരിക്കുന്നത്.

അഭിമാനമായി ജലജീവന്‍ മിഷന്‍

കേരളത്തിന്റെ കുടിവെള്ള വിതരണ ഭൂപടം തന്നെ മാറ്റിയെഴുതുകയാണ് ജലജീവന്‍ മിഷന്‍. കുടിവെള്ള ടാപ്പുകള്‍ ആദ്യം നഗരങ്ങളിലെ വീടുകള്‍ക്ക് എന്നതായിരുന്നു നാം ഇതുവരെ ശീലിച്ച രീതി. ഏതു തരത്തിലുള്ള വികസനമായാലും ആദ്യം നഗരത്തില്‍ വന്ന ശേഷം പിന്നീട് ഗ്രാമങ്ങളിലേക്ക് എന്നതാണ് ലോകത്തു പലയിടങ്ങളിലെയും രീതി. എന്നാല്‍ ജലജീവന്‍ മിഷന്‍ നമ്മുടെ കാഴ്ചകളെയും ശീലങ്ങളെയുമെല്ലാം മാറ്റിയെഴുതുകയാണ്.

ഗ്രാമീണ മേഖലയ്ക്ക് കുടിവെള്ള കാര്യത്തില്‍ അര്‍ഹിച്ച നീതി ലഭിച്ചിരുന്നില്ലെന്നു തന്നെ പറയേണ്ടി വരും. പദ്ധതികളുടെയും ഫണ്ടുകളുടെയും അപര്യാപ്തത തന്നെയായിരുന്നു ഈ വ്യത്യസ്ത നീതിക്കു കാരണമായിരുന്നത്. ഗ്രാമീണമേഖലയില്‍ സ്ലോ മോഷനില്‍ നീങ്ങിക്കൊണ്ടിരുന്ന ജലവിതരണ ശൃംഖലയ്ക്ക് അതിവേഗം, ബഹുദൂരം എന്ന വിശേഷണമാണിപ്പോള്‍ ചേരുന്നത്. ജലജീവന്‍ മിഷനിലൂടെ അസാധ്യമെന്നു കരുതിയതെല്ലാം സാധ്യമാകുന്നു.

സംസ്ഥാനത്ത് ജലജീവന്‍ മിഷന്‍ പദ്ധതിപ്രവര്‍ത്തനം തുടങ്ങി ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ നല്‍കിയ കണക്ഷനുകളുടെ എണ്ണം 12 ലക്ഷം പിന്നിട്ടിരിക്കുന്നു. ലജീവന്‍ മിഷന്‍ ടാര്‍ഗറ്റുകള്‍ അനുസരിച്ചു നോക്കുമ്പോള്‍ കുറവാണെന്നു തത്വത്തില്‍ പറയാമെങ്കിലും സംസ്ഥാനത്തെ ജലവിതരണമേഖലയിലെ പഴയകാല ചരിത്രം പരിശോധിക്കുമ്പോള്‍ ഇതൊരു റെക്കോര്‍ഡ് നേട്ടമാണ്.

ജലജീവന്‍ മിഷന്‍ പദ്ധതി ദേശീയ തലത്തില്‍ പ്രഖ്യാപിച്ച 2019 ഓഗസ്റ്റ് 15-ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആകെയുള്ള 70.69 ലക്ഷം ഗ്രാമീണ വീടുകളില്‍ 16.64 ലക്ഷം വീടുകളില്‍ മാത്രമാണ് കുടിവെള്ള കണക്ഷനുകള്‍ ഉണ്ടായിരുന്നത് (23.54 ശതമാനം). 01-01-2022 ലെ കണക്കനുസരിച്ച് 40.47% വീടുകള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ്-പ്രളയകാല പ്രതിസന്ധികളെ അതിജീവിച്ച് സംസ്ഥാനത്ത് പദ്ധതിയില്‍ ചിട്ടയായ വളര്‍ച്ചയും ഗതിവേഗവും ദൃശ്യമാകുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് ആകെ 28.61 ലക്ഷം ഗ്രാമീണ വീടുകളില്‍ കുടിവെള്ള കണക്ഷനുകള്‍ ലഭ്യമായിട്ടുണ്ട്. മിഷന്‍ പദ്ധതിപ്രകാരം ഇനി 42 ലക്ഷത്തോളം വീടുകള്‍ക്കാണ് കുടിവെള്ള കണക്ഷന്‍ നല്‍കേണ്ടത്. ഇത് 2024ഓടെ കൊടുത്തുതീര്‍ക്കുകയാണ് ലക്ഷ്യം.

ജല ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ പ്രതിദിന ആളോഹരി ജല ലഭ്യത 55 ലിറ്റര്‍ എന്ന കണക്കിലാണ് കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്ത് പ്രതിദിന ആളോഹരി ജല ലഭ്യത 100 ലിറ്റര്‍ എന്ന കണക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

നമ്മുടെ നാടിനെ ജലസമൃദ്ധമാക്കാനുള്ള അപൂര്‍വ അവസരമാണ് ജലജീവന്‍ മിഷന്‍ നല്‍കുന്നത്. 100 ശതമാനം സാക്ഷരതില്‍ മാതൃകയായ കേരളം 100 ശതമാനം ടാപ്പ് വഴിയുള്ള കുടിവെള്ള ലഭ്യതയിലും മാതൃകയാവണം. മാത്രമല്ല ഈ നേട്ടം സുസ്ഥിരമായി തുടരുകയും വേണം. ജലജീവന്‍ മിഷന്‍ വലിയൊരു മാറ്റത്തിലേക്കുള്ള കുതിച്ചുചാട്ടമാണ്. വെള്ളമില്ലാത്ത സങ്കടം പറയുന്ന ഒരാളും നമ്മുടെ നാട്ടില്‍ ഉണ്ടായിക്കൂടാ. അതിനായി ജലജീവന്‍ മിഷന്റെ കൈപിടിച്ച് നമുക്ക് എല്ലാ വീടുകളിലും കുടിവെള്ള ടാപ്പുകള്‍ പ്രവര്‍ത്തിപ്പിക്കണം.

ഇടമലക്കുടിയിലെ ചരിത്ര മിഷന്‍

ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ ജലജീവന്‍ മിഷന്റെ പ്രവര്‍ത്തന മികവിന് ഉദാരഹണമാണ്. കേരളത്തിലെ ഏക ആദിവാസി പഞ്ചായത്താണ് മൂന്നാര്‍ മേഖലയിലെ ഇടമലക്കുടി. മൂന്നാറില്‍ നിന്നും 36 കിലോമീറ്റര്‍ വടക്ക് കൊടുംവനത്തിലുള്ളിലെ ഇടമലക്കുടിയിലാകെ ദുര്‍ഘടമായ വനപാതകള്‍ മാത്രമാണുള്ളത്. അതും ചെങ്കുത്തായ കയറ്റവും ഇറക്കവുമുള്ളത്. മുതുവാന്‍ ഗോത്രവര്‍ഗക്കാരാണ് ഇവിടുത്തെ താമസക്കാര്‍. വനത്തില്‍ അങ്ങിങ്ങ് 24 കുടികളിലായാണ് ഇവരുടെ താമസം.

ചെറുതും വലുതുമായ ജലസ്രോതസുകളാല്‍ സമൃദ്ധമാണ് ഇടമലക്കുടി പഞ്ചായത്തെങ്കിലും ശുദ്ധമായ കുടിവെള്ളം ജനങ്ങള്‍ക്ക് കിട്ടുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വേനല്‍ക്കാലത്ത് ദുര്‍ഘടമായ പാതകളിലൂടെ തലച്ചുമടായി വെള്ളമെത്തിക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ. ഈ വഴികളിലെല്ലാം വന്യമൃഗങ്ങളുടെ ആക്രമണങ്ങളും ഭയക്കണം. കാട്ടിനുള്ളിലെ ഈ ആദിവാസി സമൂഹത്തിന് എന്നെങ്കിലും പൈപ്പ് വഴി വെള്ളം നല്‍കാനാകുമെന്നു ചിന്തിക്കാന്‍ പോലും കഴിയാത്ത സ്ഥിതിവിശേഷമുണ്ടായിരുന്നു. എന്നാല്‍ ഈ കൊടുംവനത്തിലുള്ളില്‍ താമസിക്കുന്ന ഈ അരികുജീവിതങ്ങളും ശുദ്ധമായ കുടിവെള്ളത്തിന്റെ സൗഭാഗ്യം അനുഭവിക്കാന്‍ തയാറെടുക്കുന്നു എന്നതിലാണ് ജലജീവന്‍ മിഷന്‍ എന്ന പദ്ധതി എത്ര മഹത്തരമാണെന്നും ശക്തമാണെന്നും നാം തിരിച്ചറിയേണ്ടത്.

നിലവില്‍ കുടിവെള്ള പദ്ധതികളൊന്നുമില്ലാത്ത ഇടമലക്കുടിയില്‍ പദ്ധതിക്കായി സര്‍വേ ആരംഭിച്ചുകഴിഞ്ഞു. അധികം താമസിയാതെ ജലജീവന്‍ മിഷന്‍ കുടിവെള്ളം ഇടമലക്കുടിയിലുമെത്തുമ്പോള്‍ ലക്ഷ്യപൂര്‍ത്തിയുടെ വലിയൊരു അധ്യായം തന്നെ ജലജീവന്‍ മിഷന്‍ പദ്ധതിനേട്ടങ്ങളുടെ താളുകളില്‍ എഴുതിച്ചേര്‍ക്കപ്പെടും.

സ്മാര്‍ട്ടായി സര്‍വീസുകള്‍

ബില്‍ പേയ്‌മെന്റും പുതിയ കണക്ഷനുള്ള അപേക്ഷയും ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.

ഉപഭോക്താവിന് സ്വയം വാട്ടര്‍ ബില്‍ റീഡിങ് നടത്താന്‍ സഹായിക്കുന്ന സെല്‍ഫ് മീറ്റര്‍ റീഡിങ് സംവിധാനം ആരംഭിച്ചു.

ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസായി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് മീറ്ററിലെ റീഡിങ് രേഖപ്പെടുത്തുന്നതിനൊപ്പം ബില്‍തുകയും ഈ പദ്ധതി പ്രകാരം ഓണ്‍ലൈനായി അടയ്ക്കാം.

പുതിയ കണക്ഷന്‍ ലഭിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഇ-ടാപ്പ് പദ്ധതി ആരംഭിച്ചു. ഒരു ഘട്ടത്തില്‍ പോലും അപേക്ഷകര്‍ ഓഫീസില്‍ എത്തേണ്ടതില്ല എന്നതാണ് പദ്ധതിയുടെ സവിശേഷത.

വിവരങ്ങള്‍ക്ക് 1916 എന്ന ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തി.

തിരുവനന്തപുരത്തെ സ്വിവേജ് കണക്ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള സര്‍വേ നടത്തി. തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 5 എംഎല്‍ഡി കപ്പാസിറ്റിയുടെ സിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ത്തിയാക്കി.

ഗുരുവായൂരില്‍ സിവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ത്തിയാക്കി.

തിരുവനന്തപുരത്തിന്റെ പ്രധാന കുടിവെള്ള ശ്രോതസ്സായി അരുവിക്കര ഡാം ഡീസില്‍റ്റേഷന്‍ ഉടന്‍ തുടങ്ങും.

നദികളുടെ കൈവഴികളും കരകളും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി നിരവധി ഇടങ്ങളില്‍ സംരക്ഷണ ഭിത്തി അടക്കം നിര്‍മിച്ചു.

വരട്ടാര്‍ നദിയുടെ പുനരുജ്ജീവനുമായി ബന്ധപ്പെട്ട് ബൃഹത്തായ പദ്ധതി ആവിശഷ്‌കരിച്ചു. മണ്ണും എക്കലും നീക്കം ചെയ്തു ഒഴുക്ക് സുഗമമാക്കിയതടക്കം നിരവധി പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!