കായികം
ഏറ്റവും മികച്ച താരത്തിനുള്ള സമ്മാനത്തുക 5000 രൂപ; പ്രതിഷേധവുമായി ആരാധകര്‍
ഗോകുലം കേരള വനിതാ ടീമിൻറെ മത്സരത്തിൻ ശേഷമാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. മത്സരത്തിൽ ഗോകുലം സിർ വോഡം ക്ലബ്ബിനെ ഒന്നിനെതിരെ നാൽ ഗോളുകൾ ക്ക് തോൽ പ്പിച്ചു. ഇന്ത്യൻ ദേശീയ ടീമിലെ അംഗമായ സൗമ്യ ഗുഗുലോത്ത് ഗോകുലത്തിൻറെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
സൗമ്യയെ കളിയിലെ താരമായി തിരഞ്ഞെടുത്തു. വെറും 5,000 രൂപ മാത്രമാണ് സൗമ്യയ്ക്ക് ലഭിച്ചത്. ഒരു ഫുട്ബോളറെ അപമാനിക്കുന്നതിൻ പരിധിയുണ്ടെന്നും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ സമ്മാനത്തുകയായി 5,000 രൂപ നൽകുന്നത് ലജ്ജാകരമാണെന്നും ചൂണ്ടിക്കാണിച്ച് നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഐഎസ്എല്ലിൽ പുരുഷ താരങ്ങൾ ലക്ഷക്കണക്കിൻ രൂപ സമ്പാദിക്കുമ്പോൾ വനിതാ ഫുട്ബോൾ താരങ്ങളെ തരംതാഴ്ത്തുകയാണ്.
നിലവിൽ വനിതാ ലീഗിൽ അപരാജിതരായ ഗോകുലം ഇത്തവണയും കിരീടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ ഗോകുലം ചാമ്പ്യൻമാരായിരുന്നു.