കായികം
തുടരെ 5ാം സീസണിലും 500ന് മുകളില്‍ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി കെഎല്‍ രാഹുല്‍

തുടർച്ചയായ അഞ്ചാം സീസണിലും ഇന്ത്യൻ പ്രീമിയർ ലീഗിൽ 500ൽ കൂടുതൽ റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി കെഎൽ രാഹുൽ മാറി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിൽ ഡികോക്കിനൊപ്പം ചേർന്ന് മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ച് ലഖ്നൗ ക്യാപ്റ്റൻ.
2018ലെ ഐപിഎല്ലിൽ 659 റൺസാണ് രാഹുൽ നേടിയത്. 2019ൽ 593 റണ്സാണ് അദ്ദേഹം നേടിയത്. 2020 ഐപിഎൽ സീസണിൽ 670 റണ്സാണ് രാഹുൽ നേടിയത്. 2021 സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 616 റൺസ് നേടി.