പ്രധാന വാര്‍ത്തകള്‍
ഇരട്ടപ്പാത നിർമാണം :കോട്ടയം സ്റ്റേഷനിലെ 2 മുതൽ 5 വരെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നു.
കോട്ടയം : ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി കോട്ടയം സ്റ്റേഷനിലെ 2 മുതൽ 5 വരെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നു. 1, 2 പ്ലാറ്റ്ഫോമുകൾക്കു സമീപം പോകുന്ന ലൈനുകൾ ഒഴികെ ബാക്കിയുള്ള 4 ലൈനുകൾ പ്രധാന ലൈനിൽ നിന്നു വിടുവിക്കുന്ന ജോലി ഇന്നലെ പൂർത്തിയാക്കി. ലൈനുകൾ വിടുവിച്ച ശേഷമാണ് പ്ലാറ്റ്ഫോം നവീകരണം ആരംഭിച്ചത്.
2 മുതൽ 5 വരെയുള്ള പ്ലാറ്റ്ഫോമുകൾ എറണാകുളം വശത്തേക്ക് 100 മീറ്ററോളം നീട്ടും. ഗുഡ്സ് പ്ലാറ്റ്ഫോമിന്റെയും നീളം വർധിപ്പിക്കും. 2, 3 പ്ലാറ്റ്ഫോമുകൾ തിരുവനന്തപുരം ഭാഗത്തേക്ക് 70 മീറ്ററും നീട്ടും. സിഗ്നൽ നവീകരണത്തിനും തുടക്കമായി. 12നാണ് കോട്ടയം പാതയിൽ രണ്ടാംഘട്ട നിർമാണം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ട്രെയിൻ നിയന്ത്രണങ്ങളുടെ പട്ടിക തിരുവനന്തപുരം ഡിവിഷൻ അടുത്ത ദിവസം പുറത്തിറക്കും.