പി.ടി തോമസിൻറെ ജീവിതരേഖ ‘മനസ്സിലെ ചന്ദ്രകളഭം’: കവര്‍ പ്രകാശനം ചെയ്തു


കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റെ ജീവിതകഥ പറയുന്ന ‘മനസ്സിലെ ചന്ദ്രകളഭം’ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പി.ടി. തോമസിന്റെ ഭാര്യയും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായി ഉമാ തോമസിന് കവര്‍ നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും പി.ടിയുടെ ആത്മമിത്രവുമായ ആര്‍. ഗോപാലകൃഷ്ണനാണ് പുസ്തകത്തിന്റെ രചയിതാവ്. പി.ടി. തോമസ് എന്ന ആദര്‍ശ നേതാവിന്റെ ജീവിതവഴികള്‍ വരച്ചുകാട്ടുന്ന പുസ്തകം വൈകാതെ വിപണിയിലെത്തും.
കൈപ്പട പബ്ലീഷിങ് ഗ്രൂപ്പാണ് പ്രസാധകര്‍.
പി.ടിയുടെ എറണാകുളത്തെ പാലാരിവട്ടത്തുള്ള വീട്ടില്‍ നടന്ന ചടങ്ങില്‍ ആര്‍. ഗോപാലകൃഷ്ണന്‍, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കൈപ്പട ഗ്രൂപ്പ് മേധാവി ബിബിന്‍ വൈശാലി, മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.