പ്രധാന വാര്‍ത്തകള്‍
പോക്സോ കേസ് ഇര കുളത്തിൽ വീണ് മരിച്ചു,


ഇടുക്കി വണ്ടൻമേട് വാഴവീടിന് സമീപം പതിനാറ് ഏക്കറിൽ പെൺകുട്ടി കുളത്തിൽ വീണ് മരിച്ചു. തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസുകാരിയാണ് മരിച്ചത്. കളിച്ച് കൊണ്ടിരുന്നപ്പോൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പോക്സോ കേസിലെ ഇരയായിരുന്നു കുട്ടി. കേസില്‍ പ്രതിയായ അമ്പത്തിരണ്ടുകാരനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തിൽ നിലവിൽ ദുരൂഹതയൊന്നും ഇല്ലെന്നാണ് പൊലീസിന്‍റെ നിഗമനം.