പ്രധാന വാര്‍ത്തകള്‍
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം : ഭൂമി തരംമാറ്റുമ്പോഴുള്ള ഫീസ് സൗജന്യം പുതിയ അവകാശിക്കു ലഭിക്കില്ല.
തിരുവനന്തപുരം ∙ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥ പ്രകാരം 25 സെന്റിൽ കുറവു ഭൂമി തരംമാറ്റുമ്പോഴുള്ള ഫീസ് സൗജന്യം പുതിയ അവകാശിക്കു ലഭിക്കില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തി റവന്യു വകുപ്പ് ഉത്തരവിറക്കി. 2017 ഡിസംബർ 30നു മുൻപ് 25 സെന്റിൽ കുറവു വിസ്തീർണമുള്ള ഭൂമി, അതിനുശേഷം കൈമാറ്റം ചെയ്താൽ പുതിയ അവകാശിക്ക് സൗജന്യ തരം മാറ്റത്തിന് അർഹത ഉണ്ടാകില്ല എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
2017 ഡിസംബർ 30 മുതൽ, 25 സെന്റിൽ അധികരിക്കാത്ത ഭൂമിക്കാണു ചട്ടത്തിൽ സൗജന്യം അനുവദിച്ചിട്ടുള്ളതെന്നും ഈ സാഹചര്യത്തിൽ കൈമാറ്റത്തിലൂടെ ലഭിച്ച ഭൂമിയാണെങ്കിൽ സൗജന്യം അനുവദിക്കേണ്ടതില്ല എന്നുമാണു വിശദീകരണം.