ഇടുക്കിവിദ്യാഭ്യാസം
കരിമണ്ണൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, ആണ്‍കുട്ടികള്‍ക്കായുള്ള കൂവപ്പള്ളി പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും 2022-23 അദ്ധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു.


ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള കരിമണ്ണൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, ആണ്‍കുട്ടികള്‍ക്കായുള്ള കൂവപ്പള്ളി പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും 2022-23 അദ്ധ്യയന വര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു. 5 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കാണ് പ്രവേശനം. എല്ലാ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേക അദ്ധ്യാപകരുടെ സേവനം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 21. കൂടുതല്‍ വിവരങ്ങള്‍ക്ക് – ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ തൊടുപുഴ . ഫോണ്‍ 8547630077