മലങ്കര ജലാശയത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
ഇടുക്കി: പതിനായിരക്കണക്കിന് ആളുകളുടെ കുടിവെള്ള ശ്രോതസ്സായ മലങ്കര ജലാശയത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
ശുചിത്വമിഷെന്‍റയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിക്കുവേണ്ടി നടത്തിയ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെ കലരുമ്ബോഴാണ് കോളിഫോം ബാക്‌ടീരിയയുടെ അളവ് വര്‍ധിക്കുന്നത്. ഇത് പരിധിയില്‍ കവിഞ്ഞാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. കോളിഫോം ബാക്ടീരിയ എത്രത്തോളം ഉണ്ടെന്ന് കൃത്യമായി അറിയാന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരും.
മുട്ടം പഞ്ചായത്തിലേക്ക് കുടിവെള്ളം പമ്ബ് ചെയ്യുന്ന പമ്ബ് ഹൗസിന് സമീപം പരിശോധിച്ചപ്പോഴാണ് കണ്ടത്. ഈ ജലാശയത്തില്‍നിന്ന് പമ്ബ് ചെയ്ത് എത്തിക്കുന്ന വെള്ളമാണ് മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളില്‍ ശുചീകരിച്ച് വിതരണം ചെയ്യുന്നത്.
കൂടാതെ തൊടുപുഴ വഴി മൂവാറ്റുപുഴക്ക് ഒഴുകുന്നതും ഇതേ ജലമാണ്. നൂറുകണക്കിന് കുടിവെള്ള പദ്ധതി വഴി ലക്ഷക്കണക്കിന് ജനങ്ങളാണ് ഉപയോഗിക്കുന്നത്. മാലിന്യം നിറഞ്ഞ ജലം നല്ലവിധം ശുചീകരിക്കാത്തപക്ഷം പലവിധ രോഗങ്ങളും പിടിപെടാന്‍ കാരണമാകും.
മുമ്ബ് നടത്തിയ പഠനങ്ങളിലും മലങ്കര ജലാശയത്തില്‍ കോളിഫോം ബാക്ടീയയുടെ സാന്നിധ്യം പരിധിയില്‍ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. തോട്ടുംകര വഴി മൂന്നാംമൈല്‍ വരെ ഒഴുകി തൊടുപുഴ ആറ്റില്‍ പതിക്കുന്ന പരപ്പാന്‍തോടിെന്‍റ വിവിധ പ്രദേശങ്ങളില്‍ പരിശോധിച്ചപ്പോഴും ഈ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
മുട്ടത്തെ ജലവകുപ്പിെന്‍റ കുടിവെള്ള പദ്ധതിയുടെ ശുചീകരണ ശാലയില്‍ മണല്‍ കുറഞ്ഞതോടെ ശുചീകണം നാമമാത്രമാണ്. സാന്‍ഡ് ഫില്‍റ്ററിങ് എന്ന ശുചീകരണ സംവിധാനമാണ് മുട്ടത്തെ കുടിവെള്ള പദ്ധതിയുടേത്.
ശുചീകരണ ടാങ്കില്‍ രണ്ട് അടിയോളം ഉയരത്തില്‍ മണല്‍ നിറച്ചശേഷം അടിയിലായി മൂന്ന് കനങ്ങളിലുള്ള മിറ്റലുകള്‍ അടുക്കി അതിലൂടെ വെള്ളം കടത്തിവിട്ട് ശുചീകരിക്കുന്ന സംവിധാനമാണ് സാന്‍ഡ് ഫില്‍ട്ടറിങ്.
മണലിന് മുകളില്‍ അടിഞ്ഞുകുടുന്ന മാലിന്യം നിശ്ചിത ഇടവേളകളില്‍ കോരിമാറ്റണം. ഇത്തരത്തില്‍ പലതവണ നീക്കം ചെയ്യുമ്ബോള്‍ മണലിെന്‍റ അളവ് ചുരുങ്ങും. എന്നാല്‍, തുടര്‍ന്ന് മണല്‍ നിറക്കുന്നില്ല. മണല്‍ ലഭ്യമല്ലാത്തതിനാല്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ശുചീകരണം ശരിയായ രീതിയില്‍ നടക്കാത്തതിനാല്‍ മഴക്കാലത്ത് പലപ്പോഴും ചളിനിറഞ്ഞ വെള്ളമാണ് വീടുകളില്‍ എത്തുന്നത്.