പ്രധാന വാര്‍ത്തകള്‍
ഒറ്റ ക്ലിക്കിൽ കേന്ദ്രത്തിലേക്ക് റോഡപകടങ്ങളുടെ പൂർണ വിവരം…
ഇനി ഒറ്റ ക്ലിക്കിൽ കേന്ദ്രസർക്കാരിനറിയാം നമ്മുടെ റോഡിൽ നടന്ന അപകടങ്ങളുടെ പൂർണ വിവരം. ഇതെല്ലാം അറിഞ്ഞിട്ട് കേന്ദ്ര സർക്കാരിന് എന്തു ചെയ്യാനാണെന്നു ചോദിച്ചാൽ ഗുണം പലതുണ്ടെന്നാണ് ഉത്തരം. ഇതുവരെ 2000 അപകടങ്ങളുടെ പൂർണവിവരങ്ങൾ കേരളത്തിൽനിന്ന് അപ്‌ലോഡ് ചെയ്തു. രാജ്യത്തെ റോഡപകടങ്ങളുടെ കൃത്യമായ വിവരശേഖരണമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഒപ്പം, അപകടത്തിൽ പരുക്കേൽക്കുന്നവർക്ക് ചികിൽസ കിട്ടാനും പ്രധാനമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് അപ്പോൾ തന്നെ സൗജന്യ ചികിൽസ ലഭ്യമാക്കുന്നതിനും സാധിക്കും. എന്നാല്‍ എങ്ങനെയാണു കേന്ദ്രത്തിന്റെ ഈ പുതിയ പദ്ധതി പ്രവർത്തിക്കുന്നത്? അതുകൊണ്ട് സാധാരണക്കാർക്ക് എന്താണു ഗുണം? ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡേറ്റാബേസ് എന്ന ഈ സംവിധാനത്തിൽ പൊലീസ്, മോട്ടോർ വാഹനവകുപ്പ്, പിഡബ്ല്യുഡി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണുള്ളത്.