കമ്പോളം
ഒരു മാസത്തിനിടെ റബർ വില 10 രൂപ ഇടിഞ്ഞു: രാജ്യാന്തര വിപണിയിലും റബർ വില കുറയുന്നു.
ഒരു മാസത്തിനിടെ റബർ വില 10 രൂപ ഇടിഞ്ഞു. റബർ ലാറ്റക്സ് വിലയും കുറഞ്ഞു. ഒരു മാസം മുൻപ് കിലോഗ്രാമിന് 176 രൂപ വരെ റബർ വില എത്തിയിരുന്നു. ക്രമമായി കുറഞ്ഞ് ഇന്നലെ കിലോയ്ക്ക് 167 രൂപയായി. കിലോയ്ക്ക് 180 രൂപ വരെ ഉയർന്ന ലാറ്റക്സ് വില 150 രൂപയായി. രാജ്യാന്തര വിപണിയിലും റബർ വില കുറയുന്നു.
റബർ ഉൽപാദനം കൂടിയതും വ്യവസായ മേഖലയുടെ ആവശ്യം കുറഞ്ഞതുമാണു വില കുറയാൻ കാരണമെന്നാണു റബർ ബോർഡ് വിലയിരുത്തൽ.റബർ വ്യാപാര മേഖലയ്ക്ക് ഉണർവായി റബർ ബോർഡിന്റെ ഇലക്ട്രോണിക് മാർക്കറ്റ് എംറൂബി മേയ് ആദ്യവാരത്തോടെ പ്രവർത്തനം ആരംഭിക്കും.