ഇടുക്കി ജില്ലയിലെ പട്ടയമേളയും സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും ഇന്ന്


തൊടുപുഴ, ഉടുമ്പൻചോല താലൂക്കുകളുടെ പട്ടയമേള കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ജില്ലയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ തനതു സുഗന്ധവ്യ ജനങ്ങൾ ഉൾപ്പെട്ട മോഡൽ പൈസസ് പാർക്കിന്റെ ഉദ്ഘാടനം, സുവർണ ജൂബിലി ലോഗോ അനാച്ഛാദനം, ജില്ലാ ആസ്ഥാനത്ത് ദുരന്തബാധിതരെ താത്കാലികമായി താമസിപ്പിക്കുന്നതിനുള്ള റെഷെൽട്ടർ നിർമാണത്തിന്റെ തറക്കല്ലിടൽ, ആനവിരട്ടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഓൺലൈൻ ഉദ്ഘാടനം എന്നിവയും ചടങ്ങിൽ നടത്തും.
ഇടുക്കി താലൂക്ക് തല പട്ടയമേളയും തങ്കമണി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് 12 ന് കാമാക്ഷി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ഉപ്പുതോട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഉപ്പുതോട് സെന്റ് ജോർജ് പാരീഷ് ഹാളിൽ ഉച്ചയ്ക്ക് രണ്ടിനും കഞ്ഞിക്കുഴി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാലിനും നടക്കും.