Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മാരാർജി അനുസ്മരണം നടത്തി ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി






കട്ടപ്പന: കേരളത്തിലെ ബിജെപി പ്രവർത്തകരുടെ മനസ്സിൽ മാത്രമല്ല രാഷ്ട്രീയ എതിരാളികളുടെ മനസ്സിലും തെളിഞ്ഞു നിൽക്കുന്ന പേരാണ് മാരാർജിയുടേത്. കേരളത്തിലെമ്പാടും യാത്ര ചെയ്ത് ബിജെപിക്ക് അടിത്തറ പാകിയ മാരാർജിയെപ്പറ്റി പറയുബോൾ ഒരിക്കലെങ്കിലും അദ്ധേഹത്തെ കാണുകയോ അറിയുകയോ ചെയ്തിട്ടുള്ളവർക്ക് അദ്ധേഹത്തെപ്പറ്റി പറയാൻ നൂറ് നാവാണ്. സ്നേഹം നൽകിയും നിരന്തര സമ്പർക്കത്തിലൂടെയും വലിയ ഒരു സ്വാധീന വലയം ഉണ്ടാക്കാൻ അന്ധേഹത്തിന് കഴിഞ്ഞിരുന്നു. ഒരു നല്ല പൊതു പ്രവർത്തകൻ. എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ മാതൃക ആയിരുന്നു മാരാർജി പുതിയ തലമുറ മാരാർജിയുടെ ജീവിതം പഠിക്കാനും അറിയാനും തയ്യാറാകണം . അദ്ദേഹത്തിൻ്റെ ലേഖനങ്ങളിൽ കേരള വൈദ്യുതി ബോർഡിനെ പറ്റിയുള്ള പരാമർശങ്ങൾ കാലികപ്രസക്തമാണ്. ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ചു നടന്ന അനുസ്മരണ പരിപാടി മണ്ഡലം പ്രസിഡൻ്റ് സനിൽ സഹദേവൻ അധ്യക്ഷതവഹിച്ചു. ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എസ് ജി മനോജ് ,പി എൻ പ്രസാദ്, മുൻസിപ്പൽ പ്രസിഡൻ്റ് തങ്കച്ചൻ പുരയിടം ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ എൻ ഷാജി,സി കെ ശശി, മറ്റ് നേതാക്കളായ കെഎൻ പ്രകാശ്, എംഎൻ മോഹൻദാസ് ,സതീഷ് പാഴൂപ്പള്ളി, ജോസ് വേഴപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!