Idukki വാര്‍ത്തകള്‍
ഇടുക്കിയിൽ കുടുംബത്തിന് നേരെ കുരുമുളക് സ്പ്രേ ആക്രമണം; അഞ്ചുപേർക്ക് പരിക്ക്.


ഇടുക്കി അടിമാലിയിൽ കുടുംബത്തിനു നേരെ കുരുമുളക് സ്പ്രേ ആക്രമണം. ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് അടക്കം അഞ്ച് പേർക്ക് സാരമായി പരുക്കേറ്റു. ഇരുമ്പുപാലം പഴമ്പിള്ളിച്ചാൽ സ്വദേശികളായ ഏലിക്കുട്ടി, ഷാരോൺ, ഷാമോൻ ,വിജീഷ് , ഷാജി എന്നിവർക്കാണ് പരിക്കേറ്റത്.നേര്യമംഗലം വനത്തിലെ മൂന്നാം മൈലിൽ വച്ചാണ് ആക്രമണമുണ്ടായത്. മുഖത്തിനും കണ്ണിനും പൊള്ളലേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി.
അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു..