പീരിമേട്പ്രധാന വാര്‍ത്തകള്‍
ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. മകൾക്ക് ഗുരുതരമായി പൊള്ളൽ.


അണക്കര ജ്യോതി സ്റ്റോഴ്സ് ഉടമ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീധന്യ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെണ് സംഭവം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന്ന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.