നാട്ടുവാര്‍ത്തകള്‍
വേനൽ മഴ ആശ്വാസമായത് ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾക്ക്…


മൂന്നാർ: ഇടുക്കിയിലെ തേയിലത്തോട്ടങ്ങൾക്കു കരുത്തും ആശ്വാസവും പകർന്ന് വേനൽമഴ. കടുത്ത ചൂടിൽ വിളവ് കുറയാറുള്ള വേനലിൽ ഇത്തവണ തുടർച്ചയായി ലഭിച്ച മഴ ഉൽപാദനം കൂടാൻ കാരണമായി. തേയിലക്കൊളുന്ത് അതിവേഗം വളരാൻ മഴയും ഒപ്പം വെയിലും ആവശ്യമാണ്. ഈ വേനലിൽ ഇതു രണ്ടും സമൃദ്ധമായി ലഭിച്ചതാണ് തേയിലയ്ക്കു ഗുണമായത്.
കഴിഞ്ഞ വർഷത്തെ വേനൽമഴയെ അപേക്ഷിച്ച് 5.86 സെന്റിമീറ്റർ കൂടുതലാണ് ഈ സീസണിൽ ജനുവരി മുതൽ ഇതുവരെ ഈ മേഖലയിൽ ലഭിച്ചത്. വേനലിൽ 40 ദിവസം വരെ ഇടവേളകളിലാണ് കൊളുന്ത് നുള്ളാൻ പാകമാകുന്നത്. എന്നാൽ ഇക്കുറി കാലാവസ്ഥ അനുകൂലമായതോടെ 15 ദിവസത്തിലൊരിക്കൽ ശേഖരിക്കാൻ പാകത്തിന് കൊളുന്തുകൾ വളരുന്നുണ്ട്.