6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കോട്ടയത്തിന് ഇനി മലങ്കര ജലാശയത്തിൽനിന്നും ശുദ്ധജലം എത്തിക്കും: 418 കോടിയുടെ പദ്ധതി..



മുട്ടം: മലങ്കര ജലാശയത്തിൽനിന്നു കോട്ടയം ജില്ലയിലേക്ക് ശുദ്ധജലം എത്തിക്കാൻ 418 കോടിയുടെ പദ്ധതി വരുന്നു. രാമപുരം, മേലുകാവ്, മൂന്നിലവ്, കടനാട് പഞ്ചായത്തുകളെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനാണ് ജലജീവൻ മിഷനിൽപെടുത്തി പദ്ധതി രൂപീകരിച്ചത്. പദ്ധതിയുടെ 45 ശതമാനം പണം കേന്ദ്ര വിഹിതവും 30 ശതമാനം സംസ്ഥാന വിഹിതവും 15 ശതമാനം പഞ്ചായത്തും 10 ശതമാനം ഉപഭോക്തൃ വിഹിതവും അടയ്ക്കണം. 2024 ഓടെ പദ്ധതി പൂർത്തീയാക്കാനാകുമെന്നാണു പ്രതീക്ഷ. മുട്ടത്തുള്ള മാത്തപ്പാറ പമ്പ് ഹൗസുകൾക്ക് സമീപം മറ്റൊരു പമ്പ് ഹൗസും നിലൂരിൽ ശുചീകരണശാലയും നിർമിച്ച് 4 പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതാണ് പദ്ധതി

പദ്ധതിയുടെ ഡിപിആർ പഞ്ചായത്തുകൾക്ക് സമർപ്പിച്ചു. പ്ലാന്റിനായി നീലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മൂലമറ്റം പവർഹൗസിൽ ഉൽപാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം മലങ്കര ഡാമിലാണ് ശേഖരിക്കുന്നത്. തൊടുപുഴയാറിന്റെ 153 ചതുരശ്ര കിലോമീറ്റർ വരുന്ന വൃഷ്ടി പ്രദേശത്തെ വെള്ളവും ഇവിടെ എത്തിച്ചേരും. 3,236 മില്യൻ ക്യുബിക് മീറ്റർ വെള്ളം പ്രതിവർഷം ഇവിടെ എത്തിച്ചേരുന്നുണ്ട്.

ഇതിൽ പകുതിയോളം വെള്ളം ഉപയോഗിച്ച് മലങ്കരയിൽനിന്നു 7 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. 491 മില്യൻ ക്യുബിക് ജലസേചനത്തിന് ഉപയോഗിക്കുന്നുണ്ട്. മലങ്കര ജലാശയത്തിൽനിന്നുമാണ് മുട്ടം, കരിങ്കുന്നം, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം പഞ്ചായത്തിലേക്കു നിലവിൽ ശുദ്ധജല വിതരണം ചെയ്യുന്നത്.

ശേഷി കുറഞ്ഞ മലങ്കര ഡാമിൽ അധികജലം സംഭരിച്ച് നിർത്താൻ സാധ്യമല്ല. ആയതിനാൽ വർഷത്തിൽ 8 മാസത്തിലേറെയും ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിക്കളയുകയാണ്.  ഇതു പലപ്പോഴും മൂവാറ്റുപുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനും കാരണമാകാറുണ്ട്. പുതിയ കുടിവെള്ള പദ്ധതികൾ വരുന്നതോടെ പഴാക്കുന്ന ജലത്തിന്റെ തോത് കുറയ്ക്കാനും സാധിക്കും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!