സുകന്യ സമൃദ്ധി യോജന ; പെൺകുഞ്ഞുങ്ങൾക്കായി ഒരു കരുതൽ
സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം 250 രൂപയ്ക്ക്
പെണ്‍കുട്ടികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധേയ നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി. ഈ പദ്ധതിയില്‍ അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപം ഇപ്പോള്‍ 250 രൂപയാക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 1000 രൂപയായിരുന്നു.10 വയസ്സ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ മാത്രമേ അക്കൗണ്ട് ആരംഭിക്കാൻ കഴിയുകയുള്ളു.
എല്ലാ വർഷവും 250 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ കഴിയുന്ന ഈ നിക്ഷേപ പദ്ധതിയിൽ
പെൺകുട്ടിക്ക് 21 വയസ്സാകുമ്പോഴോ വിവാഹം നടക്കുമ്പോഴോ പണം പിൻവലിക്കാൻ കഴിയും.
8.1 ശതമാനം പലിശ ലഭിക്കുന്ന ഈ നിക്ഷേപ പദ്ധതിയിൽ ബാങ്കുകളിലൂടേയൊ പോസ്റ്റ് ഓഫീസിലൂടെയോ ചേരാൻ സാധിക്കും.ഓരോ രക്ഷാകര്‍ത്താവിനും തങ്ങളുടെ
പെണ്‍കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നല്‍കാന്‍ കഴിയുന്ന ഏറ്റവും സുരക്ഷിത സമ്മാനമാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ‘സുകന്യ സമൃദ്ധി യോജന”. മാസം 1000 രൂപ വച്ച് 14 വര്‍ഷം അടക്കേണ്ടത് 1,68,000 രൂപ. തിരികെ ലഭിക്കുന്നത് 6,40,517 രൂപ !!!
പരമാവധി 14 വർഷത്തേയ്ക്കാണ് നിക്ഷേപം നടത്തേണ്ടത്.
ഒരു പെൺകുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് മാത്രമെ തുടങ്ങാൻ കഴിയുകയുള്ളൂ.
പദ്ധതി കാലാവധി അക്കൗണ്ട് തുടങ്ങുന്ന തിയ്യതി മുതൽ 21 വർഷമാണ്.
പോസ്റ്റ് ഓഫീസുകളിലും ദേശസാൽകൃത ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാം.
അക്കൗണ്ട് തുടങ്ങുന്ന വർഷം മുതൽ 14 വർഷം നിക്ഷേപം നടത്തണം. നിക്ഷേപത്തിന് ആദായ നികുതി ഇളവ് ലഭിക്കും.
ഒരു വീട്ടിൽ രണ്ട് പെൺകുട്ടികളുടെ പേരിൽ മാത്രമെ അക്കൗണ്ട് തുടങ്ങാൻ കഴിയുകയുള്ളൂ.
18 വയസ് പൂർത്തീകരിച്ച ശേഷം പെൺകുട്ടിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി അടച്ച തുകയുടെ 50% വരെ കാലാവധിക്കു മുൻപ് പിൻവലിക്കാം.
ലഭ്യമാകുന്ന സ്ഥലങ്ങൾ;
പോസ്റ്റാഫീസ്, ദേശസാൽകൃത ബാങ്കുകൾ
നൽകേണ്ട രേഖകൾ
മൂന്ന് രേഖകളാണ് നൽകേണ്ടത്. ജനന സർട്ടിഫിക്കറ്റ്, താമസ സർട്ടിഫിക്കറ്റ്, ഐഡന്റിറ്റി.