നാട്ടുവാര്‍ത്തകള്‍
ഇന്ധന–-പാചകവാതക വില വർദ്ധനയ്‌ക്കെതിരെ സിപിഐ എം പ്രതിഷേധ ധർണ നടത്തി…

കട്ടപ്പന :
സിപിഐ എം ഈസ്‌റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന–-പാചകവാതക വില വർദ്ധനയ്‌ക്കെതിരെ പ്രതിഷേധ ധർണ നടത്തി. പുതിയ ബസ്‌റ്റാനഡിൽ ധർണ ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ ഉദ്‌ഘാടനം ചെയ്‌തു. ഫൈസൽ ജാഫർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി ആർ സജി, ഏരിയ കമ്മിറ്റിയംഗം ടോമി ജോർജ്, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ എൻ വിനീഷ്‌കുമാർ, ലിജോബി ബേബി എന്നിവർ സംസാരിച്ചു.