ഇടുക്കിഉടുമ്പന്‍ചോലതൊടുപുഴദേവികുളംനാട്ടുവാര്‍ത്തകള്‍പീരിമേട്പ്രധാന വാര്‍ത്തകള്‍
ദേവികുളം എം.എൽ.എ രാജയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ എസ്.ഐ എം.പി.സാഗറിനെ സ്ഥലം മാറ്റി.

മൂന്നാറിൽ പണിമുടക്കിനിടെ പോലീസും സമരാനുകൂലികളും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ദേവികുളം എം.എൽ.എ രാജയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ എസ്.ഐ എം.പി.സാഗറിനെ സ്ഥലം മാറ്റി. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യുറോയിലേക്കാണ് മാറ്റിയത്. എ.രാജ എം.എൽ.എയെ മർദിച്ചു എന്ന് പരാതി ഉയർന്നിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെതാണ് ഉത്തരവ്. സമരാനുകൂലികൾ സ്വകാര്യ വാഹനം തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. ഇതിനിടെയാണ് പൊലീസും സമരാനുകൂലികളും തമ്മിൽ ഉന്തും തള്ളുമുണ്ടായത്.പ്രശ്നം പരിഹരിക്കാനെത്തിയ എം.എൽ.എയെ പോലീസ് മർദ്ദിച്ചെന്നാണ് പരാതി.