എസ്.എസ്.എല്‍.സി വിദ്യാർത്ഥികൾ അവസാനവട്ട ഒരുക്കത്തില്‍
വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയുടെ അവസാനവട്ട ഒരുക്കത്തില്‍. മുമ്പ് മാര്‍ച്ചില്‍ പരീക്ഷ അവസാനിച്ചിരുന്നുവെങ്കില്‍, ഇത്തവണ മാര്‍ച്ചിലെ അവസാന ദിവസമാണ് പരീക്ഷ തുടങ്ങുന്നത്. അവസാനിക്കുന്നത് ഏപ്രില്‍ 29നും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സുജയ പറഞ്ഞു. എട്ടര ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 4.26 ലക്ഷം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. മാര്‍ച്ച് 31നാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്.
പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30നും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 19 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. ഐ.പി പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതല്‍ 10 വരേയും. 2962 പരീക്ഷ സെന്ററുകളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉണ്ടാവുക. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 26 വരെയാണ് പ്ലസ് ടു പരീക്ഷ. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് മൂന്ന് മുതല്‍. 2005 പരീക്ഷ സെന്ററുകളാണ് പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.