നാട്ടുവാര്‍ത്തകള്‍
വനത്തിനുള്ളിൽ വരൾച്ച അനുഭവപ്പെട്ടു തുടങ്ങിയതോടെ കാട്ടാനക്കൂട്ടം വീണ്ടും കൃഷിയിടത്തിൽ
മറയൂർ: വനത്തിനുള്ളിൽ വരൾച്ച അനുഭവപ്പെട്ടു തുടങ്ങിയതോടെ കാട്ടാനക്കൂട്ടം വീണ്ടും കൃഷിയിടത്തിൽ. കാന്തല്ലൂർ ആടിവയലിൽ കർഷകരായ വെട്രിവേലുവിന്റെ സ്ട്രോബറി തോട്ടം, കറുപ്പസ്വാമിയുടെ വെളുത്തുള്ളി കൃഷി, ബി.എ.ജനകന്റെ ബീൻസ് എന്നിവ ഉൾപ്പെടെ ഒട്ടേറെപ്പേരുടെ കൃഷി നശിപ്പിച്ചു. 8 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കീഴാന്തൂർ ഭാഗത്തു വീണ്ടും കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി നാശനഷ്ടം വരുത്തിയത്.
ചിന്നാർ വന്യജീവി സങ്കേതത്തിലുള്ള കാട്ടാനക്കൂട്ടം വർഷംതോറും വേനൽക്കാലത്തു വനം വിട്ടിറങ്ങി കൃഷിയിടത്തിൽ തമ്പടിച്ചു നാശനഷ്ടം വരുത്തുന്നത് പതിവാണ്. വനാതിർത്തി കടക്കാതിരിക്കാൻ സൗരോർജ വേലി നിർമാണം ഉൾപ്പെടെ ഒട്ടേറെ പദ്ധതികൾ വനംവകുപ്പ് നടപ്പാക്കിയെങ്കിലും ഇവ ഒന്നും തന്നെ പ്രയോജനം കണ്ടില്ല. ആനകളെ തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണു കർഷകരുടെ ആവശ്യം.