നാട്ടുവാര്‍ത്തകള്‍
തുടർച്ചയായ മഴയെ തുടർന്ന് കാർഷിക മേഖല ഉണർന്നു.ഹൈറേഞ്ച് മേഖലയിൽ കാപ്പി ചെടികൾ പൂവിട്ടതോടെ പ്രദേശം സുഗന്ധപൂരിതമായി.
തുടർച്ചയായി 2 ദിവസം ഹൈറേഞ്ച് മേഖലകളിൽ മഴ ലഭിച്ചതോടെ കാപ്പി ചെടികൾ പൂവിട്ടു.
ചെടികളിൽ പൂർണമായും പൂക്കളായെങ്കിലും ഇനിയും മഴ ലഭിച്ചാൽ മാത്രമേ കായ് ഫലം ഉണ്ടാകു.ഇത്തവണ നല്ല വിളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ.
കാപ്പി ചെടിയുടെ പൂക്കളുടെ സുഗന്ധം പരന്നതോടെ തേനീച്ചയും ചിത്രശലഭങ്ങളും ഉൾപ്പെടെയുള്ള ഷഡ്പദങ്ങൾ തേൻ കുടിക്കുന്ന കാഴ്ച്ചകളും കണ്ണിന് കുളിരേകുന്നതാണ്.