നാട്ടുവാര്‍ത്തകള്‍
നെടുംങ്കണ്ടം പാലക്കയം റൂട്ട് സൂപ്പർ ഫാസ്റ്റിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചു കയറി അപകടം. അപകടം ഉണ്ടായത് തലശ്ശേരിക്കു അടുത്ത്


മാഹി : മാഹി പൂഴിത്തല ഷനീന ടാക്കീസിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം കൊയിലാണ്ടിയിൽ നിന്ന് വിസ്മയ പാർക്കിലേക്ക് പോന്ന വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ടൂറിസ്റ്റ് ബസും തളിപ്പറമ്പ് അടിമാലി നെടുംകണ്ടം കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത് .
ഇതോടെ ദേശീയപാതയിലെ ഗതാഗതം തടസപെട്ടു.
പരിക്കേറ്റവരെ മാഹി ഗവ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട് .
55 ഓളം വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്.
കെഎസ്ആർടിസി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്
മാഹി, ചോമ്പാല പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.