ഏലയ്ക്കാ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ വണ്ടൻമേട് സ്വദേശി അറസ്റ്റിൽ , ഇയാൾ ഇത്തരത്തിൽ പണം തട്ടിയെടുത്തത് നിരവധി ആളുകളിൽ നിന്ന്

ഏലക്ക എത്തിച്ചു തരാം എന്ന പേരിൽ വ്യാപാരിയിൽ നിന്നും പണം തട്ടിയ കേസിൽ ഒരാൾ കട്ടപ്പന പോലീസിന്റെ പിടിയിൽ. വണ്ടന്മേട് സ്വദേശി കാർത്തികവിലാസം വീട്ടിൽ വിജയകുമാർ ആണ് പിടിയിൽ ആയത്. കട്ടപ്പനയിലെ വ്യാപാരിയിൽ നിന്നും ഇരുപത്തിയാറര ലക്ഷം രൂപയാണ് പ്രതി തട്ടിച്ചെടുത്തത്. കഴിഞ്ഞ ഒക്ടോബർ നവംബർ മാസങ്ങളിലായിട്ടായിരുന്നു കട്ടപ്പനയിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക എത്തിച്ചു നൽകാം എന്ന പേരിൽ പ്രതി പണം കൈപ്പറ്റുന്നത്. 23 ലക്ഷം രൂപ അക്കൗണ്ട് മുഗാന്തരവും, മൂന്ന് ലക്ഷത്തി അൻപതിനായിരം രൂപ നേരിട്ട് പ്രതി വ്യപാരിയുടെ കയ്യിൽ നിന്നും കൈപ്പറ്റി. എന്നാൽ ഏലക്ക എത്തിച്ചു നൽകാത്തതോടെ വ്യാപാരി പ്രതിയായ വിജയകുമാറിനെ വിളിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കട്ടപ്പന പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കട്ടപ്പന ടൗണിൽ നിന്നും പോലീസ് പിടികൂടി. പ്രതി ഇത്തരത്തിൽ നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ബാലാഗ്രം സർവീസ് സഹകരണ ബാങ്കിൽ നിന്നും ഇത്തരത്തിൽ 49 ലക്ഷം രൂപയാണ് പ്രതി വെട്ടിച്ചത്. ഈ പരാതിയിൽ നെടുങ്കണ്ടം പോലീസ് അന്വഷണം നടത്തുന്നതിനിടെയാണ് പ്രതി കട്ടപ്പന പോലീസിന്റെ പിടിയിൽ ആകുന്നത്. പ്രതിയെ എന്ന് കോടതിയിൽ ഹാജരാക്കി..